ഒന്റാരിയോയില്‍ ഹൈസ്‌കൂളുകള്‍ ഫെബ്രുവരിയില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും

By: 600007 On: Nov 19, 2021, 8:15 PM


ഒന്റാരിയോയില്‍ ഹൈസ്‌കൂളുകള്‍ ഫെബ്രുവരിയില്‍ സാധാരണ നിലയിലേക്ക് മടങ്ങും. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ സാധാരണ നിലയിലാകുന്നത്. പ്രാദേശിക പൊതുജനാരോഗ്യ യൂണിറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി സ്റ്റീഫന്‍ ലിച്ചെ പറഞ്ഞു.

സെക്കന്ററി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയര്‍ന്ന നിലയില്‍ കോവിഡ ്പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതാണ് സെക്കന്ററി സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ടേം 2 മുതല്‍ സെക്കന്ററി സ്‌കൂളുകള്‍ ഒരു ദിവസം നാല് കോഴ്‌സുകള്‍ എന്ന നിലയില്‍ ടൈംടേബിള്‍ പിന്തുടരും.

വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന് ഒന്റാരിയോ പബ്ലിക് സ്‌കൂള്‍ ബോര്‍ഡ്‌സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ചു.