വേനല്‍കാലത്ത് പാര്‍ക്കുകളില്‍ മദ്യപാനത്തിന് അനുമതി നല്‍കി പരീക്ഷണം നടത്താനൊരുങ്ങി കാൽഗറി. ജൂണ്‍ 1നും സെപ്തംബര്‍ 7നും ഇടയിലാണ് പൈലറ്റ് ടെസ്റ്റ് നടക്കുക. ഇക്കാലയളവില്‍ കാൽഗറിയിലെ തിരഞ്ഞെടുത്ത പിക്‌നിക് സൈറ്റുകളില്‍ മദ്യപാനം അനുവദിക്കുന്നതാണ്. പിക്‌നിക് ടേബിളുകള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
തിങ്കളാഴ്ച കൗണ്‍സില്‍ നിര്‍ദ്ദേശത്തെ അനുകൂലിച്ച് 12 പേര്‍ വോട്ട് ചെയ്തു.2 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. പൈലറ്റ് ടെസ്റ്റ് സംബന്ധിച്ച് ഡാറ്റ ശേഖരിച്ച് കൗണ്‍സിലില്‍ നവംബറില്‍ അവതരിപ്പിക്കും.
അതേസമയം പിക്‌നിക് ടേബിളുകള്‍ ബുക്ക് ചെയ്യേണ്ടതിന്റെ ആവശ്യകതയെ മേയർ ജ്യോതി ഗോണ്ടെക് ചോദ്യം ചെയ്തു. എന്നാല്‍ ബുക്കിംഗ് സംവിധാനം ഒരുക്കുന്നത് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുമെന്ന് സിറ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.