5-11 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ഹെല്‍ത്ത് കാനഡയുടെ അംഗീകാരം

By: 600007 On: Nov 19, 2021, 7:57 PM


അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ കോവിഡ് വാക്‌സിന്‍ ഹെല്‍ത്ത് കാനഡ അംഗീകരിച്ചു. എലമെന്ററി സ്‌കൂള്‍ കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭ്യമാകുക. നേരത്തെ 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ വാക്‌സിന് അംഗീകാരം ലഭിച്ചിരുന്നുള്ളൂ.  5-11 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് 10 എംസിജിയുടെ രണ്ട് ഡോസുകളാണ് നല്‍കുക. മുതിര്‍ന്നവര്‍ക്കുള്ള ഡോസിന്റെ മൂന്നിലൊന്നാണ് ഇത്. 21 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നല്‍കുക.

ഒക്ടോബര്‍ 1നാണ് ഫൈസര്‍ ട്രയല്‍ ഡാറ്റ ഹെല്‍ത്ത് കാനഡയ്ക്ക് സമര്‍പ്പിച്ചത്. പരീക്ഷണം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 18നായിരുന്നു അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

Please click here to follow us on Facebook