2007 ടി20 ലോകകപ്പിലെ ഇന്ത്യന്‍ ജയം അഭ്രപാളിയിലേക്ക്; 'ഹഖ് സേ ഇന്ത്യ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

By: 600007 On: Nov 19, 2021, 2:23 PM

2007 ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിജയം അഭ്രപാളിയിലേക്ക്. 'ഹഖ് സേ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന മലയാളി പേസര്‍ ശ്രീശാന്താണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 

ലണ്ടന്‍ ആസ്ഥാനമായ വണ്‍ വണ്‍ സിക്‌സ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. കബൂല്‍ ഹേ എന്ന ചിത്രം ഒരുക്കിയ സൗഗത് ഭട്ടാചാര്യയാണ് സംവിധാനയകന്‍. സലിംസുലൈമാന്‍ സഖ്യം ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കും. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content highlight: 2007 t20 world cup movie haq se india