
കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. മൊത്തം 18 ട്രെയിനുകളിലാണ് ദക്ഷിണ റെയില്‍വേ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. ഇതില്‍ പത്ത് ട്രെയിനുകള്‍ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ ഓടുന്നവയാണ്. ഈ മാസം 25 മുതല്‍ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. അതേ സമയം മലബാര്‍, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനസ്ഥാപിച്ചിട്ടില്ല.
റിസര്‍വേഷനില്ലാത്ത കോച്ചുകള്‍
- 22609 മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്-ആറ് കോച്ചുകള്‍.
- 22610കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്-ആറ്‌കോച്ചുകള്‍.
- 16605 മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്-ആറ് കോച്ചുകള്‍.
- 16606നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ്-ആറ് കോച്ചുകള്‍.
- 6791 തിരുനല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്-നാല് കോച്ചുകള്‍.
- 16792 പാലക്കാട് തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്-നാല് കോച്ചുകള്‍.
- 16649 മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്-ആറ് കോച്ചുകള്‍.
16650 നാഗര്‍കോവില്‍ മംഗളൂരു പരശുറാം എക്‌സ്പ്രസ് ആറ് കോച്ചുകള്‍.
- 16191 താംബരം നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്-ആറ് കോച്ചുകള്‍.
16192 നാഗര്‍കോവില്‍ താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്-ആറ് കോച്ചുകള്‍.
Content highlight: General coaches for parasuram and ernadu