ഡാലസില്‍ മലയാളി വെടിയേറ്റു മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍

By: 600007 On: Nov 19, 2021, 1:47 PM


അമേരിക്കയിലെ ഡാലസില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 15 വയസുകാരനായ അക്രമിയാണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യുവാണ് (56) മരിച്ചത്. ഡാലസ് കൗണ്ടിയില്‍ നോര്‍ത്ത്  ഗാലോവേ അവന്യുവില്‍ ഡോളര്‍ സ്‌റ്റോര്‍ നടത്തിയിരുന്ന സാജന് ബുധനാഴ്ച ഉച്ചയ്ക്കാണ് വെടിയേറ്റത്. 15 കാരനായ അക്രമി കടയിലെത്തി പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ടെക്‌സസ് പൊലീസ് കൊലക്കുറ്റം ചുമത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

കോഴഞ്ചേരി ചെറുകോല്‍ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടില്‍ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനായ സാജന്‍ 2009ലാണ് കുവൈറ്റില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഭാര്യ മിനി ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നേഴ്‌സാണ്. മക്കള്‍: ഫേമ സാറാ സാജന്‍. അലീന ആന്‍ സാജന്‍. അനീഷ് മരുമകനാണ്. 

Content highlight: Fifteen year old arrested for malayali murder in Dallas