കനത്തമഴ; പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

By: 600007 On: Nov 19, 2021, 1:14 PM


കനത്തമഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും .ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 983 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 984 എത്തിയാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

Content highlight: Orange allert in pampa dam