ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി

By: 600007 On: Nov 19, 2021, 1:08 PM

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിനെടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാന്‍സിലര്‍ അലക്‌സാണ്ടര്‍ ഷാലന്‍ ബെര്‍ഗ് പറഞ്ഞു. 

ഓസ്ട്രിയയിലെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. 2022 ഫെബ്രുവരി 1ന് മുമ്പായി ഓസ്ട്രിയയില്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുകയാണെന്നും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ഷാലന്‍ ബെര്‍ഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content highlight: Austria introduces mandatory covid 19 vaccination