ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയന്‍ അന്തരിച്ചു

By: 600007 On: Nov 19, 2021, 12:01 PM

 
ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികദിവസങ്ങള്‍ ആകുംമുമ്പാണ് മരണം.

16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയ്‌ക്കൊപ്പം വിജയന്‍ 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 2007 ല്‍ ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകള്‍ നിറയെ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. 

Content highlight: World traveller vijayan passed away