'മിഥുന'ത്തിനുശേഷം പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു

By: 600007 On: Nov 18, 2021, 5:32 PM

'മിഥുന'ത്തിനുശേഷം പ്രിയദര്‍ശന്‍-ഉര്‍വശി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. തമിഴ് ചിത്രമായ അപ്പാത്തയിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് സിനിമയിലേക്കെത്തുന്നത്. അപ്പാത്തയുടെ ലൊക്കേഷനില്‍ നിന്ന് ഉര്‍വശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവെച്ചു. ഉര്‍വശിയുടെ 700-ാമത്തെ ചിത്രമാണ് 'അപ്പാത്ത'. 

1993 ലാണ് മിഥുനം പുറത്തിറങ്ങിയത്. ഇതിന് ശേഷം ആദ്യമായാണ് ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ചെത്തുന്നത്.  ഡിസംബര്‍ 2ന് തീയറ്ററിലെത്തുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. തമിഴില്‍ സൂരരൈപോട്ര്, മൂക്കുത്തി അമ്മന്‍ എന്നീ സിനിമകളിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്.

Content Highlights: Priyadarshan movie appatha with urvashi