Banana Bread
മൈദ - 1 1/4 cup
പഴം ഉടച്ചെടുത്ത് - 3 എണ്ണം
ബട്ടർ - 1/2 cup
പഞ്ചസാര - 1 cup
മുട്ട - 2
ബേക്കിംഗ് പൗഡർ - 1tsp
മൈദ, ബേക്കിംഗ് പൗഡർ എന്നിവ നന്നായി ഇടഞ്ഞു മാറ്റി വെക്കുക. ബട്ടർ, പഞ്ചസാര എന്നിവ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ചേർത്ത് യോജിപ്പിച്ചെടുക്കുക. പഴം ചേർത്ത് വീണ്ടും ഇളക്കുക. ഇടഞ്ഞു വെച്ച മൈദ ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് മാത്രം ഇളക്കുക. ഈ കൂട്ട് ഒരു ബേക്കിംഗ് ട്രേയിൽ ഒഴിച്ച്, 180 ഡിഗ്രി ചൂടിൽ ഒരു മണിക്കൂർ ബേക്ക് ചെയ്തെടുക്കുക