ഹേമമാലിനിക്കും പ്രസൂണ്‍ ജോഷിക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം

By: 600007 On: Nov 18, 2021, 4:33 PM

ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കും ഗാനരചയിതാവ് പ്രസൂണ്‍ ജോഷിക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം. ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇരുവര്‍ക്കും പുരസ്‌കാരം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് വിജയികളെ പ്രഖ്യാപിച്ചത്. 

ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും. ഈ മാസം അവസാന ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. 

Content highlight: Hema malini, prasoon joshi to be awarded indian personality of the year