പോസ്റ്റുകള്‍ക്കൊപ്പം ഇനി മ്യൂസിക്കും; പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

By: 600007 On: Nov 18, 2021, 3:59 PM

പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ പോസ്റ്റുകള്‍ക്കൊപ്പം തങ്ങള്‍ക്കിഷ്മുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. നേരത്തെ സ്‌റ്റോറികള്‍ക്കൊപ്പവും, റീലുകള്‍ക്കൊപ്പവും മ്യൂസിക് ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും പോസ്റ്റുകള്‍ക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലേയും തുര്‍ക്കിയിലേയും ബ്രസീലിലേയും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. 

ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളില്‍ ഗാനങ്ങള്‍ ചേര്‍ക്കുന്നത് പോലെ തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടഗാനങ്ങള്‍ ബ്രൗസ് ചെയ്ത ശേഷം അവ പോസ്റ്റിനൊപ്പം ആഡ് ചെയ്യാനാവും. സ്‌റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നതിന് സമാനമായി പോസ്റ്റുകളിലും ഗാനത്തിന്റെ പേര് കാണാനാവും.

Content highlight: Instagrams latest pilot allows users to add music to their feed posts