കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം വിപുലീകരിക്കാന്‍ കോടികള്‍ നിക്ഷേപം നടത്താനൊരുങ്ങി യുഎസ് ഭരണകൂടം

By: 600007 On: Nov 18, 2021, 10:12 AM



കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണം വിപുലീകരിക്കാന്‍ കോടികള്‍ നിക്ഷേപം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്.

ദരിദ്ര രാജ്യങ്ങള്‍ക്കുള്ള ഡോസുകളുടെ വിതരണം വര്‍ദ്ധിപ്പിക്കുകയും, ഭാവിയില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് രാജ്യത്തെ പ്രാപ്തമാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എംആര്‍എന്‍എ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളായ ഫൈസര്‍, മോഡേണ എന്നിവയില്‍ നിക്ഷേപം നടത്തി പ്രതിവര്‍ഷം കുറഞ്ഞത് 1 ബില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനികളിലെ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റാഫുകള്‍, ട്രെയിനിംഗുകള്‍ എന്നിവ മെച്ചപ്പെടുത്തുകയാണ് ഫണ്ടിംഗിലൂടെ ഉദ്ദേശിക്കുന്നത്. 

ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം തങ്ങള്‍ അവലോകനം ചെയ്യുകയാണെന്ന് ഫൈസറും മോഡേണയും ബുധനാഴ്ച പറഞ്ഞു.