മഹാമാരിക്കാലത്ത് യുഎസില്‍ മയക്കുമരുന്നിന്റെ അമിതോപയോഗത്തെ തുടര്‍ന്ന് മരിച്ചത് 100,000 പേര്‍

By: 600007 On: Nov 18, 2021, 9:54 AM

 


യുഎസില്‍ 2020 ഏപ്രിലിനും 2021 ഏപ്രിലിനും ഇടയില്‍ 100,000-ത്തിലധികം ആളുകള്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങള്‍ ആറ് അക്കത്തില്‍ എത്തുന്നത് ഇതാദ്യമാണ്. ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 28.5 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായ സിന്തറ്റിക് ഒപിയോയിഡ് ഫെന്റനൈലിന്റെ ഉപയോഗമാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണം.

കോവിഡ്, സാമ്പത്തികം, ആരോഗ്യം, പാര്‍പ്പിടം, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവയാണ് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്നിന്റെ അമിതോപയോഗത്തിനെതിരെ ഗവണ്‍മെന്റുകളും ആരോഗ്യവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ഈ മരണക്കണക്കുകള്‍ വ്യക്തമാക്കുന്നത്.