ഡിജിറ്റല്‍ ഐഡി പ്രോഗ്രാം ലോഞ്ച് ചെയ്യുന്നത് ഒന്റാരിയോ നീട്ടി. 2022ലേക്കാണ് ലോഞ്ചിംഗ് നീട്ടിയത്. 2021ല്‍ തുടങ്ങാനിരുന്ന പ്രോഗ്രാമായിരുന്നു ഇത്. പ്രൊവിന്‍സിന്റെ പ്രൂഫ്-ഓഫ്-വാക്‌സിനേഷന്‍ ആപ്പിന്റെ ലോഞ്ച് കാരണമാണ് ഡിജിറ്റല്‍ ഐഡി പ്രോഗ്രാം ലോഞ്ച് നീട്ടുന്നതെന്ന് അസോസിയേറ്റ് മിനിസ്ട്രി ഓഫ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അറിയിച്ചു.
ഡിജിറ്റല്‍ ഐഡി പ്രോഗ്രാം ആരംഭിക്കുന്നതോടെ, ഒന്റാരിയോക്കാര്‍ക്ക് അവരുടെ ഗവണ്‍മെന്റ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് ഡിജിറ്റല്‍ വാലറ്റ് ആപ്പില്‍ സൂക്ഷിക്കാന്‍ സാധിക്കും.ഫിസിക്കല്‍ ഐഡിയെക്കാള്‍ കൂടുതല്‍ സ്വകാര്യത ഡിജിറ്റല്‍ ഐഡി ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്