വെള്ളപ്പൊക്കം: ബി.സിയില്‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് പ്രീമിയര്‍

By: 600007 On: Nov 18, 2021, 9:29 AM


ബി.സിയില്‍ തുടർച്ചയായി പെയ്ത മഴയെ തുടർന്ന്  പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിന് പിന്നാലെ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രീമിയര്‍ ജോണ്‍ ഹോര്‍ഗനാണ് പ്രഖ്യാപനം നടത്തിയത്. അടിയന്തരാവസ്ഥ ബുധനാഴ്ച ഉച്ചയോടെ പ്രാബല്യത്തില്‍ വന്നതായി ഹോര്‍ഗന്‍ പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും പ്രവിശ്യയിലെ മുഴുവന്‍ കമ്മ്യൂണിറ്റികളെയും ബാധിച്ചതായി ഹോര്‍ഗന്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത, എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.