ബി.സി വെള്ളപ്പൊക്കം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി 300 കനേഡിയന്‍ സായുധ സേനാംഗങ്ങളെ വിന്യസിച്ചു

By: 600007 On: Nov 18, 2021, 7:59 AM


വെള്ളപ്പൊക്കം നാശം വിതച്ച ബി.സിയിലെ തെക്കന്‍ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 300 കനേഡിയന്‍ സായുധ സേനാംഗങ്ങളെ വിന്യസിച്ചു. സായുധ സേനയുടെ ആദ്യ സംഘത്തെ അയച്ചതായി ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ലഘൂകരിക്കാനും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ മേഖലകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും  മറ്റും ഈ സംഘം സഹായിക്കുമെന്ന് മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു.

വിമാനങ്ങളും ഹെലികോപ്റ്ററും പ്രദേശത്തേക്ക് പോകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. ബി.സിയുടെ അഭ്യര്‍ഥന മാനിച്ചാണ് സായുധ സേനയെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്  വിന്യസിച്ചത്.