കനേഡിയന്‍ കര്‍ഷകരെ സഹായിക്കാന്‍ 4.3 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി ഫെഡറല്‍ ഗവണ്‍മെന്റ്

By: 600007 On: Nov 18, 2021, 7:49 AM


കനേഡിയന്‍ ധാന്യങ്ങളും പ്രത്യേക വിളകളും കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കാനായി 4.3 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനൊരുങ്ങി ഫെഡറല്‍ ഗവണ്‍മെന്റ്. കനേഡിയന്‍ ധാന്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, സുസ്ഥിരവും നിലവാരമുള്ളതുമായ ിഭവങ്ങള്‍ കൃഷി ചെയ്യാന്‍ സഹായിക്കുക എന്നീ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് നിക്ഷേപം.

അന്താരാഷ്ട്ര വിപണന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഗതാഗത ശൃംഖലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുമെല്ലാം നിക്ഷേപം പിന്തുണയ്ക്കുമെന്ന് ന്യൂസ് റിലീസില്‍ പറയുന്നു.