ചെറുയാത്രകള്‍ക്ക് കഴിഞ്ഞെത്തുന്നവര്‍ക്കുള്ള പിസിആര്‍ ടെസ്റ്റ് ഫെഡറല്‍ ഗവണ്‍മെന്റ് എടുത്തുമാറ്റാനൊരുങ്ങുന്നു

By: 600007 On: Nov 17, 2021, 8:14 PM


ചെറു യാത്രകള്‍ക്ക് ശേഷം കാനഡയിലേക്ക് മടങ്ങുന്ന പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റ്  എടുത്തുമാറ്റാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എന്ന് പ്രാബല്യത്തില്‍ വരുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പ്രാബല്യത്തിൽ വന്നാൽ യാത്ര പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ രാജ്യത്തേക്ക് മടങ്ങിവരുന്ന യാത്രക്കാർ, കോവിഡ് നെഗറ്റീവ് ആണെന്നതിന്റെ തെളിവ് കാണിക്കേണ്ടതില്ല.കാനഡയില്‍ പ്രവേശിക്കുന്നതിന് നിര്‍ബന്ധമാക്കിയിട്ടുള്ള ഏകദേശം 200 ഡോളറോളം ചിലവ് വരുന്ന പിസിആര്‍ ടെസ്റ്റ് എടുത്തുമാറ്റണമെന്ന ആവശ്യം ശക്തമാണ്.  ചൊവ്വാഴ്ച നടന്ന കോണ്‍ഫറന്‍സ് കോളില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രൊവിന്‍സ്,പ്രാദേശിക പ്രീമിയര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം 72 മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമായി വരും. നിലവിൽ വാക്‌സിനേഷന്‍ എടുത്തവര്‍ക്കുള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും കാനഡയില്‍ പ്രവേശിക്കുമ്പോള്‍ 72 മണിക്കൂറിലെടുത്ത മോളിക്യുലാര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്