കാനഡയിൽ വ്യാജ കോളുകള്‍ക്ക് പിടിവീഴുന്നു;  റോബോ കോളുകള്‍ നിര്‍ത്തലാക്കാന്‍ ടെലികമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍

By: 600007 On: Nov 17, 2021, 7:53 PM

 

വ്യാജ കോളുകളില്‍ കൂടുതല്‍ നടപടിയെടുക്കാന്‍ കാനഡയിലെ ടെലികോ കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍. മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന് 25 ശതമാനം കോളുകളും റോബോകോളുകളാണെന്നാണ് കനേഡിയന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (സിആര്‍ടിസി) വ്യക്തമാക്കുന്നത്.

സ്പാം കോളുകള്‍ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്നതിന് മുമ്പ് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ടെലികോം കമ്പനികള്‍ നടപ്പാക്കണമെന്ന് സിആര്‍ടിസി ആവശ്യപ്പെടുന്നു. ഇത് നെറ്റ്വര്‍ക്ക് തലത്തില്‍ ചെയ്യാന്‍ കഴിയുന്നതിനാല്‍ അനാവശ്യ കോളുകള്‍ കസ്റ്റമേഴ്‌സിന്റെ ഫോണിലേക്ക് വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

നേരത്തെ ഇത്തരം റോബോകോള്‍ അല്ലെങ്കില്‍ വ്യാജ കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍  ബ്ലോക്കിംഗ് ആപ്പുകളോ കോള്‍-ബ്ലോക്കിംഗ് ഫില്‍ട്ടറുകളോ ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു ഉപഭോക്താക്കള്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ അത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ STIR/SHAKEN എന്നറിയപ്പെടുന്ന ഈ പുതിയ സാങ്കേതികവിദ്യ വഴി അനാവശ്യ കോളുകള്‍ വരുന്നത് നില്‍ക്കും.