കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം

By: 600007 On: Nov 17, 2021, 5:15 PM

കോട്ടയം  ഇടുക്കി ജില്ലകളില്‍ നേരിയ  ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 1.99 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ഇതു സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാര്‍, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. വിഷയത്തില്‍ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 സെക്കന്റോളം നീണ്ട മുഴക്കവും ചെറിയ വിറയലും  അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലും ചെറിയ തോതില്‍ ഭൂചലനം ഉണ്ടായതായി സൂചനയുണ്ട്. 

Content Highlights: Earthquake in kottayam - idukki districts