നവംബര്‍ 17ന് കാനഡയില്‍ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റം ടെസ്റ്റ് നടക്കും

By: 600007 On: Nov 17, 2021, 10:07 AM


കാനഡയില്‍ നവംബര്‍ 17ന് അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ നാഷണല്‍ പബ്ലിക് അലര്‍ട്ടിംഗ് സിസ്റ്റം ടെസ്റ്റ് നടക്കുമെന്ന് ഗവണ്‍മെന്റ് ന്യൂസ് റിലീസില്‍ അറിയിച്ചു.

ആല്‍ബര്‍ട്ടയില്‍, ഉച്ചയ്ക്ക് 1.55ന് സിസ്റ്റം പരിശോധന സംബന്ധിച്ച മുന്നറിയിപ്പ് നല്‍കും. ടെലിവിഷന്‍, റേഡിയോ, വയര്‍ലെസ് ഉപകരണങ്ങള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, ആല്‍ബര്‍ട്ട എമര്‍ജന്‍സി അലേര്‍ട്ട് മൊബൈല്‍ ആപ്പ് എന്നിവയിലൂടെയും സെല്‍ഫോണുകള്‍ വഴി നേരിട്ടുമായിരിക്കും അറിയിപ്പ് നല്‍കുക.

എമര്‍ജന്‍സി അലര്‍ട്ടുകളുടെ കാര്യക്ഷമത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ആല്‍ബെര്‍ട്ടയിലുള്ളവരുടെ സുരക്ഷയ്ക്ക് എമര്‍ജന്‍സി അലര്‍ട്ടുകള്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മെയ്, നവംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ട് തവണയാണ് നാഷണല്‍ ടെസ്റ്റ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.

ചുഴലിക്കാറ്റ്, കാട്ടുതീ, വെള്ളപ്പൊക്കം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ സന്ദേശങ്ങള്‍ നിങ്ങളുടെ സെല്‍ഫോണുകളിലേക്ക് നേരിട്ട് ലഭിക്കുന്നതിന്  ആല്‍ബെര്‍ട്ടയിലുള്ള എല്ലാവരും ആല്‍ബര്‍ട്ടാ എമര്‍ജന്‍സി അലര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.