ഇന്ത്യൻ വംശജനായ സജീവ് ജോണിന് കാനഡയിലെ മികച്ച ശാസ്ത്ര പുരസ്‌കാരം

By: 600007 On: Nov 17, 2021, 9:39 AM


സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ സജീവ് ജോണിന് കാനഡയിലെ ഏറ്റവും മികച്ച ശാസ്ത്ര പുരസ്‌കാരം. മൈക്രോചിപ്പുകളില്‍ ലൈറ്റ് ട്രാപ്പിംഗ് ആശയത്തിനാണ് സജീവ് ജോണിന് പുരസ്‌കാരം ലഭിച്ചത്.
1984-ല്‍ ഹാര്‍വാര്‍ഡില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ലൈറ്റ് ട്രാപ്പിംഗ് എന്ന ആശയം അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇതേ ആശയത്തിനും സോളാര്‍ സാങ്കേതികവിദ്യയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ ആശയം പ്രാവര്‍ത്തികമാക്കിയതിനും സജീവ് ജോണിനെ പുരസ്‌കാരം തേടിയെത്തുന്നത്.

ഗെര്‍ഹാര്‍ഡ് ഹെര്‍സ്ബെര്‍ഗ് കാനഡയുടെ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങിനുള്ള ഗോള്‍ഡ് മെഡലിനും ഈ വര്‍ഷം സജീവ് ജോണ്‍ അര്‍ഹനായി.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സജീവ് ജോണ്‍ മുന്നോട്ട് വെച്ച ലൈറ്റ് ട്രാപ്പിംഗ് സാങ്കേതികവിദ്യ ഒപ്റ്റിക്കല്‍ ഫൈബറുകള്‍ നിര്‍മ്മിക്കാനാണ് ഉപയോഗപ്പെടുത്തിയത്. വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ലേസര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ക്കായി ഇത് പ്രയോജനപ്പെടുത്തി.