ബ്രിട്ടീഷ് കൊളംബിയയിൽ  കോവിഡ് ഡെല്‍റ്റ വേരിയന്റ്  AY.4.2 സ്ഥിരീകരിച്ചു

By: 600007 On: Nov 17, 2021, 9:30 AM

 

യുകെയിലും കിഴക്കന്‍ യൂറോപ്പിലും വ്യാപിക്കുന്ന കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ AY.4.2 ആദ്യ കേസുകള്‍ ബ്രിട്ടീഷ് കൊളംബിയയിലും സ്ഥിരീകരിച്ചു. മൂന്ന് പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരേ  കുടുംബത്തിലുള്ളവരാണ് മൂന്ന് പേരും എന്നാണ് റിപ്പോർട്ടുകൾ

ഡെല്‍റ്റ  AY.4.2 ആരോഗ്യസ്ഥിതി ഗുരുതരമാക്കുന്നതാണോ എന്നും വാക്‌സിനുകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നതാണോ എന്നതടക്കമുള്ളകാര്യങ്ങള്‍ ബി.സി.ഗവണ്‍മെന്റ് നിരീക്ഷിക്കുന്നുണ്ട്. വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ഇത് ബാധിക്കില്ലെന്നാണ് യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 17 വരെ യുകെയിലെ ഡെല്‍റ്റ കേസുകളില്‍ 11 ശതമാനത്തിലധികം AY.4.2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബി.സിയില്‍  AY.25, AY.27  തുടങ്ങിയ രണ്ട് ഡെൽറ്റ വകഭേദങ്ങള്‍ ജൂണിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.