ബി.സി.യിലെ ഹൈവേ 99ലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേരെ കാണാതായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര പേര്‍ മണ്ണിടിച്ചിലില്‍ പെട്ടിട്ടുണ്ടാകമെന്നതിനെ കുറിച്ച് ഇതുവരെ കൃത്യം കണക്ക് ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
വാന്‍കൂവറിന് വടക്ക് 280 കിലോമീറ്റര്‍ അകലെയുള്ള ഹൈവേയിലാണ് മണ്ണിടിച്ചിലുണ്ടായത്. വാരാന്ത്യത്തിലും തിങ്കളാഴ്ചയുമുണ്ടായ റെക്കോര്‍ഡ് മഴയും ശക്തമായ കാറ്റും മൂലം പ്രൊവിന്‍സില്‍ പലയിടങ്ങളിലും കനത്ത നാശം വിതച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം പ്രൊവിന്‍സിലെ നിരവധി പ്രധാന ഹൈവേകൾ അടച്ചിരിക്കുകയാണ്.