1.2 ട്രില്യണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ബില്ലില്‍ ഒപ്പുവെച്ച് ബൈഡന്‍

By: 600007 On: Nov 16, 2021, 7:55 PMയുഎസിലെ റോഡുകള്‍, പാലങ്ങള്‍, ജലസംവിധാനങ്ങള്‍, ബ്രോഡ്ബാന്‍ഡ് എന്നിവ നവീകരിക്കുന്നതിനായി 1.2 ട്രില്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ബില്ലില്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവച്ചു. തിങ്കളാഴ്ചയാണ് ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ചത്.

'ഇവിടെ വാഷിംഗ്ടണില്‍, വിദഗ്ധരില്‍ നിന്ന് ധാരാളം വാഗ്ദാനങ്ങളും പ്രസംഗങ്ങളും ധവളപത്രങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന്, ഒടുവില്‍ ഞങ്ങള്‍ ഇത് പൂര്‍ത്തിയാക്കുകയാണ്,'' ബില്ലില്‍ ഒപ്പുവെച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞു. 'അമേരിക്കയെ പുനര്‍നിര്‍മ്മിക്കാനുള്ള ബ്ലൂ കോളര്‍ ബ്ലൂപ്രിന്റ്' എന്നാണ് അദ്ദേഹം ബില്ലിനെ വിശേഷിപ്പിച്ചത്.