കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് അവധിദിനങ്ങളില്‍ ഒത്തുകൂടാമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡ്വൈസര്‍ ഡോ.ആന്തണി ഫൗച്ചി അറിയിച്ചു. ബിപാര്‍ട്ടിസന്‍ പോളിസി സെന്റര്‍ നടത്തിയ അഭിമുഖത്തിലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ കൂടിയായ ഫൗച്ചി ഇക്കാര്യം പറഞ്ഞത്.
അതേസമയം കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലാണന്നും അതിനാല്‍ ആളുകള്‍ പുറത്തുപോകുമ്പോഴും ഇന്‍ഡോര്‍ പരിപാടികളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും ഫൗച്ചി പറഞ്ഞു.
യുഎസില്‍ ഏകദേശം 69% ആളുകള്‍ക്ക് നിലവില്‍ ഒരു ഡോസ് വാക്സിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 5 മുതല്‍ 11 വയസു വരെയുള്ള 28 മില്യണ്‍ കുട്ടികള്‍ക്കും വാക്സിന് ലഭിച്ചിരുന്നു.