വ്യാജ ഫോണ്‍കോളുകളില്‍ മുന്നറിയിപ്പുമായി മൂസ് ജോ പോലീസ്. വേണ്ടപ്പെട്ടവരെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് സസ്‌കാച്ചവനിലെ മൂസ് ജോയില്‍ നിരവധി പേര്‍ക്കാണ് വ്യാജ കോളുകള്‍ ലഭിച്ചത്. തുടര്‍ന്ന് ബാങ്കിന് മുന്നിലെത്താനും അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
ചില കോളുകളില്‍ പുറകില്‍ നിന്ന് കുട്ടിയുടെ കരച്ചിലും മറ്റും കേള്‍ക്കാം. ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണെന്നാണ് കരുതുന്നത്. സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് തട്ടിപ്പുകാര്‍ ഓരോ ആളുകളുടെയും വേണ്ടപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായ വിവരങ്ങള്‍, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെ പേരും മറ്റും പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ അവര്‍ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെടുന്നയാളെ ബന്ധപ്പെടാന്‍ ശ്രമിക്കണമെന്ന് പോലീസ് പറയുന്നു. അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ മൂസ് ജോ പോലീസിനെ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.