ആല്‍ബെര്‍ട്ട:ക്യുആർ കോഡോട് കൂടിയ വാക്‌സിൻ കാർഡ് ആപ്പിള്‍ വാലറ്റില്‍ ചേർക്കാം

By: 600007 On: Nov 16, 2021, 7:37 PM

ആല്‍ബെര്‍ട്ടയിലുള്ള ഐഫോണ്‍, ആപ്പിള്‍ ഡിവൈസ് ഉടമകള്‍ക്ക് അവരുടെ കോവിഡ് 19 വാക്‌സിൻ റെക്കോര്‍ഡ് ഹെല്‍ത്ത് ആപ്പിലേക്കും വാലറ്റിലേക്കും എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറക്കിയ iOS 15.1 പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കള്‍ക്ക് വാക്സിന്‍, ടെസ്റ്റ് റെക്കോര്‍ഡുകള്‍ എന്നിവ സൗകര്യപ്രദമായി ചേര്‍ക്കുന്നതിന് COVID19 വാക്സിനേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം.

ഹെല്‍ത്ത് ആപ്പിലേക്കും ആപ്പിള്‍ വാലറ്റിലേയ്ക്കും നിങ്ങളുടെ റെക്കോര്‍ഡ് ചേര്‍ക്കാന്‍, നിങ്ങളുടെ വാക്സിന്‍ QR കോഡിന്റെ അച്ചടിച്ച പതിപ്പില്‍ നിന്ന് സ്‌കാന്‍ ചെയ്‌തെടുക്കുക. സ്്ക്രീനില്‍ ''Health'' എന്നെഴുതി മഞ്ഞ ബോക്‌സ് ദൃശ്യമാകും.അതിനൊപ്പമുള്ള ലിങ്ക് തുറന്നാല്‍ ''Add to Wallet$Health'' കാണാം. ഐഒഎസ് 15.1 അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഇത് ചെയ്യാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍, ഹെല്‍ത്ത് ആപ്പില്‍ നിന്ന് അവരുടെ പഴയ റെക്കോര്‍ഡ് ഇല്ലാതാക്കി പ്രോസസ്സ് പുനരാരംഭിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ https://www.alberta.ca/assets/documents/covid19-saving-vaccine-records-with-a-qr-code-on-iphones.pdf എന്ന ലിങ്കിൽ ലഭ്യമാണ് 

ആൻഡ്രോയിഡ് ഉടമകള്‍ക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നവര്‍ക്കും വാക്സിന്‍ റെക്കോര്‍ഡ് സ്മാര്‍ട്ട് കാര്‍ഡായി ചേര്‍ക്കാവുന്നതാണ്.