ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് സ്‌കോഡയും; എന്യാക് 2022 ലെത്തും 

By: 600007 On: Nov 16, 2021, 5:44 PM

ഇലക്ട്രിക് വാഹന വിപണി സജീവമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് ചെക്ക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡയും. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനം എന്യാക് ഐവി 2022ല്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഇവി മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ആഗോള ഇവി വിപണിയില്‍ പരീക്ഷണാര്‍ത്ഥമാണ് എന്യാക്കിന്റെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശനം. 40 ലക്ഷത്തിനടുത്തായിരിക്കും എന്യാക്കിന്റെ വില. 2021 ലെ മികച്ച ഇലക്ട്രിക് എസ്‌യുവിക്കുള്ള ഗോള്‍ഡന്‍ സ്റ്റീറിങ് വീല്‍ അവാര്‍ഡ് അവാര്‍ഡ് എന്യാക്കിനായിരുന്നു. 2020 സെപ്തംബറിലായിരുന്നു എന്യാക് പുറത്തിറക്കിയത്. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി ആര്‍ക്കിടെക്ടചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് മോഡല്‍. മൂന്ന് ബാറ്ററി ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറാണ് എന്യാക്കിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 340-510 കിലോമീറ്ററാണ് അവകാശപ്പെടുന്ന െ്രെഡവിങ് റേഞ്ച്. 


Content Highlights: skoda enyaq iv ev could be launched in india in 2022