മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടിയിലെത്തി

By: 600007 On: Nov 16, 2021, 5:15 PM

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടിയിലെത്തി. ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ മഴയ്ക്ക് ശമനമായിട്ടുണ്ട്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഈ മാസം 11 വരെയായിരുന്നു. അതിന് ശേഷം നിലവില്‍ വന്ന റൂള്‍ കര്‍വ് പ്രകാരം മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്. 

വൃഷ്ടിപ്രദേശത്ത് മഴ മാറി നില്‍ക്കുന്നതിനാല്‍ നീരൊഴുക്കില്‍ കുറവുണ്ട്. ജലനിരപ്പ് സാവധാനമാണ് ഉയരുന്നത്. 2300 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. തമിഴ്‌നാട് കൊണ്ടുപോകുന്നതും അതേ അളവിലായതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നത് തടയാനാകുന്നുണ്ട്. 

ഇടുക്കി ഡാമില്‍ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. വൃഷ്ടിപ്രദേശത്ത് മഴയില്ല. എന്നാല്‍ ഒരു ഷട്ടര്‍ തുറന്നുവെച്ചിട്ടും ജലനിരപ്പ് കാര്യമായി കുറയ്ക്കാനായിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളതെങ്കിലും എവിടെയും മഴയില്ല.

Content Highlights: 140.5 ft water level at mullapperiyar dam