എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം; പദ്ധതി ഉടന്‍

By: 600007 On: Nov 16, 2021, 5:05 PM

എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കുന്ന പദ്ധതി ഉടനാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്‌കരിച്ച നിര്‍ഭയ പദ്ധതിയാണ് ഉടന്‍ നടപ്പാക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. 


Content Highlights: location tracking system on all public transport vehicles for safe travel for women and children coming soon