കോയമ്പത്തൂരില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

By: 600007 On: Nov 16, 2021, 4:55 PM

 
തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വ്യത്യസ്ത കേസുകളിലായി രണ്ടു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി ബാധിച്ച ഇരുവരും ചികിത്സയില്‍ കഴിയുന്നതായി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതാനിര്‍ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്. എല്ലാവരോടും നിര്‍ബന്ധമായി മാസ്‌ക് ധരിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ആര്‍ എസ് പുരം, പീളമേട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പ്രായമുള്ള സ്ത്രീകള്‍ക്കാണ് രോഗം ബാധിച്ചത്. 

കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരെ പരിശോധിച്ചപ്പോഴാണ് പന്നിപ്പനിയാണെന്ന് കണ്ടെത്തിയത്. കോവിഡ് നെഗറ്റീവാണ്. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ച് വരികയാണ്.

Content Highlights: coimbatore reports two swine flu cases