പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

By: 600007 On: Nov 16, 2021, 4:45 PM

 

ഉത്തര്‍പ്രദേശിലെ പൂര്‍വഞ്ചാല്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. വ്യോമസേനയുടെ സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പ്രസ് വേയില്‍ പറന്നിറങ്ങി. പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു. 

ലക്‌നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍മുള്ള ആറുവരിയുള്ള പുര്‍വഞ്ചാല്‍ എക്‌സ്പ്രസ് വേ 22500 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2018 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാതയ്ക്ക് തറക്കല്ലിട്ടത്.  പ്രധാനമന്ത്രി സഞ്ചരിച്ച ഹെര്‍ക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്‌സ്പ്രസ് വേയില്‍ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യസ പ്രകടനങ്ങളും അരങ്ങേറി.

Content Highlights: PM Narendra Modi inagurates Purvanchal Expressway