അടുത്ത വര്‍ഷത്തെ ബജറ്റിന് മുമ്പ് ഗ്യാസ് നികുതി 5.7 ശതമാനം കുറയ്ക്കുമെന്ന് ഒന്റാരിയോ പ്രീമിയര്‍

By: 600007 On: Nov 15, 2021, 8:34 PMഅടുത്ത ബജറ്റിന് മുമ്പ് ഗ്യാസ് വില 5.7 സെന്റ് കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഒന്റാരിയോ സര്‍ക്കാര്‍. ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

2018 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗ്യാസ് വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ കഴിഞ്ഞാഴ്ച പുറത്തിറക്കിയ സാമ്പത്തിക പ്രസ്താവനയില്‍ ഇതേ കുറിച്ച്  പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ബജറ്റിന് മുമ്പ് പ്രവിശ്യാ ഇന്ധന നികുതി വെട്ടിക്കുറയ്ക്കുമെന്നാണ് പ്രീമിയര്‍  ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് പ്രാബല്യത്തില്‍ വരും. ഗ്യാസ് നികുതി കുറയ്ക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അങ്ങനെ വന്നാല്‍, തന്റെ സര്‍ക്കാര്‍ ഇനിയും നികുതി കുറയ്ക്കുമെന്നും ഫോര്‍ഡ് പറഞ്ഞു.

ഇന്ധന നികുതി വെട്ടിക്കുറയ്ക്കലും ക്യാപ്-ആന്‍ഡ്-ട്രേഡ് സമ്പ്രദായം ഒഴിവാക്കലും ഉള്‍പ്പെടെ ഗ്യാസ് വില ലിറ്ററിന് 10 സെന്റ് കുറയ്ക്കുമെന്നായിരുന്നു ഫോര്‍ഡ് 2018 ല്‍ വാഗ്ദാനം ചെയ്തിരുന്നത്.