മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10, വിന്‍ഡോസ് 11 ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. വിന്‍ഡോസ് ഉപയോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. വിന്‍ഡോസിന്റെ എല്ലാ പതിപ്പുകളിലും ഗുരുതരമായ ഹാക്കിംഗ് സാധ്യത കണ്ടെത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു.
കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രാപ്തമായ ഹാക്കിംഗാണ് നടക്കുന്നതെന്നാണ് മുന്നറിയിപ്പ്. CVE-2021-34484 എന്ന് ട്രാക്ക് ചെയ്തിരിക്കുന്നതിലൂടെ ഹാക്കേഴ്‌സിന് വിന്‍ഡോസിന്റെ വിവിധ പതിപ്പുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം സമാന പ്രശ്‌നം നേരിട്ടിരുന്നതാണ്. എന്നാല്‍ ഇത് പരിഹരിച്ചിരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.