കാനഡയില്‍ മൂന്നിലൊരാള്‍ക്ക് പ്രമേഹമെന്ന് റിപ്പോര്‍ട്ട്

By: 600007 On: Nov 15, 2021, 8:09 PM



കാനഡയില്‍ 11 ദശലക്ഷത്തിലധികം പേര്‍ പ്രമേഹ രോഗികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്നിലൊരാള്‍ക്ക് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉണ്ടെന്നാണ് ഡയബറ്റിസ് കാനഡയുടെ റിപ്പോര്‍ട്ട്.

എല്ലാ ദിവസവും ഓരോ മണിക്കൂറിലും കുറഞ്ഞത് 20 പേരെങ്കിലും രോഗനിര്‍ണയം നടത്തുന്നുണ്ട്. ഓരോ 24 മണിക്കൂറിലും 20ലധികം കാനഡക്കാര്‍ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം മരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രമേഹരോഗ പ്രതിരോധത്തില്‍ നിര്‍ണായക കണ്ടുപിടിത്തമായിരുന്ന ഇന്‍സുലിന്‍ കണ്ടുപിടിച്ചത് കനേഡിയന്‍ ഗവേഷകസംഘമായിരുന്നു.ഇന്‍സുലിന്റെ കണ്ടുപിടിത്തത്തിന് നൂറ് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദശലക്ഷണക്കണക്കിന് കനേഡിയന്‍മാരെയാണ് പ്രമേഹരോഗം ബാധിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രമേഹരോഗ പ്രതിരോധത്തിനായി പുതിയ ചികിത്സാരീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കനേഡിയന്‍ ശാസ്ത്രജ്ഞര്‍.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ മരണത്തിന്റെ ആദ്യ 10 കാരണങ്ങളില്‍ ഒന്നാണ് പ്രമേഹമാണെന്നും ചൂണ്ടിക്കാട്ടുന്നു.