തുടർച്ചായി 100 കോടി ക്ലബ്ബിൽ കയറുന്ന നടൻ എന്ന നേട്ടവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. കോവിഡ് തരംഗത്തിന് ശേഷം തീയറ്റർ പ്രദർശനത്തിന് എത്തിയ 'സൂര്യവംശി' ആണ് പതിനഞ്ചാം തവണയായി 100 കോടി ക്ലബ്ബിൽ കയറുന്ന അക്ഷയ് കുമാർ ചിത്രം. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകൻ. മുംബൈ നഗരത്തിലെ തീവ്രവാദ സംഘടനകളെ ചെറുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ വീർ സൂര്യവംശി ആയാണ് അക്ഷയ് അഭിനയിക്കുന്നത്. നവംബർ 5 നു തീയറ്റർ റിലീസ് ചെയ്ത ചിത്രം ഒറ്റദിവസം കൊണ്ട് നേടിയത് 26.29 കോടി രൂപയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ആകെ കളക്ഷൻ 136.99 കോടിയില്‍ എത്തി നിൽക്കുകയാണ്. കത്രിന കൈഫ് ആണ് ചിത്രത്തിലെ നായിക. കൂടാതെ ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.