വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും; 'കാതുവാക്കുള്ള രണ്ടു കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

By: 600007 On: Nov 15, 2021, 4:01 PM

വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും എത്തുന്ന 'കാതുവാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. വിഘ്‌നേശിന്റെ നാലാമത്തെ ചിത്രമാണ്  ഇത്. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 

Content Highlights:Vijay sethupathi nayanthara and samantha starrer film kaathu vaakula rendu kaadhal first look poster