തിങ്കളാഴ്ച മുതൽ ആൽബർട്ടയിൽ ക്യുആർകോഡോടുകൂടിയ വാക്‌സിൻ റെക്കോർഡ് ആവശ്യമാണ്

By: 600007 On: Nov 14, 2021, 7:52 PM

 

ആൽബർട്ടയുടെ റെസ്ട്രിക്ഷൻ എക്സെമ്പ്ഷൻ പ്രോഗ്രാമിൽ (REP) പങ്കെടുക്കുന്ന റെസ്റ്റോറന്റുകൾ, വിവാഹങ്ങൾ, ശവസംസ്‌കാരങ്ങൾ, റീട്ടെയിൽ,  സിനിമകൾ, ഇവന്റുകൾ,പോലുള്ള പൊതു സ്ഥലങ്ങളിൽ  പ്രവേശിക്കുവാൻ എല്ലാവർക്കും തിങ്കളാഴ്ച മുതൽ ക്യുആർ കോഡുള്ള വാക്‌സിൻ റെക്കോർഡ് കാണിക്കേണ്ടതാണ്. ക്യുആർ കോഡ് ഉള്ള വാക്‌സിൻ റെക്കോർഡ് ക്യുആർ കോഡോടുകൂടിയ വാക്‌സിനേഷൻ റെക്കോർഡ് https://covidrecords.alberta.ca/home -എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.  കൂടാതെ ഏതെങ്കിലും രജിസ്ട്രി ഓഫീസിൽ നിന്നോ 811 എന്ന നമ്പറിൽ വിളിച്ചോ സൗജന്യമായി വാക്‌സിൻ റെക്കോർഡ് എടുക്കാവുന്നതാണ്. പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്തവർക്ക്, 72 മണിക്കൂറിനുള്ളിൽ എടുത്ത  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ഇളവിന്റെ തെളിവ് നൽകേണ്ടതാണ്.കൂടാതെ എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണ്.