മഴ: വിദ്യാലയങ്ങള്‍ക്ക് തിങ്കളാഴ്ച അവധി  

By: 600007 On: Nov 14, 2021, 6:04 PM

കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ, കൊല്ലം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ ഉണ്ടാവൂ.

തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. അതിനിടെ എംജി, കേരള സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

മഴക്കെടുതി മൂലം പ്രയാസം നേരിടുന്ന ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഉന്നതതല യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചത്. 


Content Highlights: Holyday for schools due to heavy rain