കേരളത്തില്‍ കനത്ത മഴയെ തുടരുന്ന സഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത നാല് ദിവസത്തേക്ക് ശബരിമല തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്‌നാനം അനുവദിക്കില്ല. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Content Highlights: heavy rain restriction on sabarimala pilgrimage