ട്വന്റി20 ഫൈനലില്‍ ന്യൂസീലാന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ വിജയം നേടി.
ഇതൊടെ ഓസിസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും കൂട്ടരും ആദ്യ ട്വന്റി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 8 വിക്കറ്റുകള്‍ ശേഷിക്കെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ ന്യൂസീലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്‌ട്രേലിയ 18.5 ഓവറില്‍ 173/2.
ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മികവിലാണ് ഓസിസ് അനായാസ ലക്ഷ്യത്തിലെത്തിയത്. മിച്ചല്‍ മാര്‍ഷ് പുറത്താകാതെ 77 റണ്‍സും മാക്‌സ് വെല്‍ 28 റണ്‍സും നേടി. ഡേവിഡ് വാര്‍ണര്‍ (53) റണ്‍സെടുത്ത് പുറത്തായി.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും പിന്നാലെ എത്തിയ വാര്‍ണര്‍-മാര്‍ഷ് കൂട്ടുക്കെട്ടാണ് വിജയലക്ഷ്യം അനായാസമാക്കിയത്. ന്യൂസീലന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി.
തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
Content Highlights: australia won t20 worldcup