ഇന്റർനാഷനൽ മണി ട്രാൻസ്ഫർ സ്ഥാപനമായ റെമിറ്റ്ലി പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്കൊളംബിയ മുതൽ ഇന്ത്യ വരെ വ്യാപിച്ചുകിടക്കുന്ന 36 രാജ്യങ്ങളിൽ നിന്ന് വിദേശത്ത് പഠിക്കാൻ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത രാജ്യങ്ങളിൽ ഒന്നാമതായി കാനഡ. 13 രാജ്യങ്ങളിൽ നിന്ന് ഏറ്റവുമധികം ആളുകൾ തിരഞ്ഞ സ്പെയിൻ ആണ്. കനേഡിയൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ലക്ഷ്യസ്ഥാനം ഫ്രാൻസാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോആണ് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞ കാനഡയിലെ യൂണിവേഴ്സിറ്റി. ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ലിസ്റ്റിൽ 7-ാമത് സ്ഥാനമാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയ്ക്ക് ഉള്ളത്. ഒന്നും രണ്ടും സ്ഥാനം അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയ്ക്കും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയ്ക്കുമാണ്. ഏറ്റവുമധികം തിരഞ്ഞ സർവകലാശാലകളിൽ 13-ാമത് സ്ഥാനം ഇന്ത്യയിലെ ഡൽഹി യൂണിവേഴ്സിറ്റിക്കാണ്.