മോഡേണയുടെ കോവിഡ് ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് ബൂസ്റ്റർ ഷോട്ടായി ഉപയോഗിക്കുവാനാണ് ഹെൽത്ത് കാനഡ അനുമതി നൽകിയിട്ടുള്ളത്. സാധാരണ വാക്സിനേക്കാൾ പകുതി ഡോസ് ആയ മോഡേണയുടെ ബൂസ്റ്റർ ഡോസ് ആദ്യത്തെ രണ്ട് വാക്സിൻ ഡോസുകൾ എടുത്തു കഴിഞ്ഞു കുറഞ്ഞത് ആറ് മാസമെങ്കിലും ആയവർക്കാവും നൽകുക. ചൊവ്വാഴ്ച ഫൈസറിന്റെ കോവിഡ് ബൂസ്റ്റർ ഡോസിന് ഹെൽത്ത് കാനഡ അംഗീകാരം നൽകിയിരുന്നു. 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ഫൈസറിന്റെ കോവിഡ് വാക്സിന്റെ അനുമതി നൽകുന്ന തീരുമാനം വരും ആഴ്ചകളിൽ ഉണ്ടാവുമെന്ന് കാനഡ ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ. സുപ്രിയ ശർമ്മ അറിയിച്ചു.