മാനിറ്റോബയിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ 

By: 600007 On: Nov 12, 2021, 10:00 PM

മാനിറ്റോബയിലെ സതേൺ ഹെൽത്ത് റീജിയണിനെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ശനിയാഴ്ച രാവിലെ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് പ്രകാരം, സൗത്ത് ഹെൽത്ത് റീജിയണിലെ മതപരമായ ഒത്തുചേരലുകൾ 25 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. വാക്‌സിനേഷൻ എടുത്തവരെ മാത്രം പ്രവേശിപ്പിക്കുന്ന മതപരമായ സേവനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് മാനിറ്റോബ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ബ്രെന്റ് റൂസിൻ അറിയിച്ചു. മാനിറ്റോബയിൽ ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള സ്ഥലമാണ് സതേൺ ഹെൽത്ത് റീജിയൺ. കോവിഡ് മൂലം ഏറ്റവും കൂടുതൽ ആളുകൾ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും ഇവിടെ നിന്നാണ്  
കൂടാതെ മാനിറ്റോബയിൽ 12 മുതൽ 17 വയസ്സുവരെയുള്ളവർക്ക് ഡിസംബർ 6 മുതൽ  ഇൻഡോർ റിക്രിയേഷണൽ സ്‌പോർട്‌സ് ഫെസിലിറ്റിയിൽ പ്രവേശിക്കുന്നതിന് കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ എടുത്തതിന്റെ തെളിവ് കാണിക്കേണ്ടതാണ്. വാക്‌സിനേഷൻ എടുക്കാത്തവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് കാണിക്കേണ്ടതാണ്