'വിരിച്ചിട്ട ഭൂപടം : ക്രിസ്റ്റി റോഡ്രിഗസ്' മിത്രാ സതീഷ് എഴുതുന്നു.

By: 600011 On: Nov 12, 2021, 5:22 PM

വിരിച്ചിട്ട ഭൂപടം :

ക്രിസ്റ്റി റോഡ്രിഗസ് ബൈക്കിൽ ദിവസങ്ങളോളം ഇന്ത്യ കറങ്ങുക നിസ്സാര കാര്യമല്ല. വെയിലത്തും മഴയത്തും മഞ്ഞത്തും അലഞ്ഞു, മുഖത്തേക്ക് വീശുന്ന പൊടിയും കാറ്റും കൊണ്ട് രണ്ട് മാസമെടുത്തൂ ലേഖകൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ വണ്ടി ഓടിച്ച് നാട്ടിൽ തിരികെ എത്താൻ. മലയാളത്തിലെ ആദ്യത്തെ മോട്ടോർ സൈക്കിൾ യാത്രാക്കുറിപ്പുകൾ.

ഒറ്റക്കുള്ള യാത്ര അനിശ്ചിതത്വം നിറഞ്ഞതാണ്. ബൈക്കിൽ കൂടി ആണെങ്കിൽ പറയണ്ട. ആ അനിശ്ചിതത്വം ആദ്യം മുതൽ അവസാനം വരെ യാത്രയിൽ കാണാം. ഒരു പാട് സംസ്ഥാനങ്ങളിലെ ഗ്രാമ കാഴ്ചകൾ ഈ പുസ്തകം വായനക്കാരന് കാഴ്ച വെക്കും. അതിലുപരി ഓരോ പ്രതിസന്ധിയും ഒറ്റക്ക് തരണം ചെയ്യേണ്ടി വരുമ്പോൾ ലേഖകൻ കടന്നു പോകുന്ന മനോസംഘർഷങ്ങൾ വായനക്കാരനും അനുഭവപ്പെടും. ഉധംപൂരിൽ ബോംബ് പൊട്ടിയത്, മറിഞ്ഞ് വീണപ്പോൾ സഹായിക്കാൻ കൂട്ടാക്കാത്ത കടക്കാരൻ, വയറു വേദനിച്ചു കടയിൽ കയറിയപ്പോൾ അവിടെ ഇരിക്കാൻ സമ്മതിക്കാത്ത കടക്കാരി, രാത്രിയിൽ കണ്ണിൻ്റെ താഴെ തേൾ കടിച്ചത്, പശുവിൻ്റെ ദേഹത്ത് ഹാൻഡിൽ കൊണ്ട പേരിൽ ആൾ ക്കൂട്ട ആക്രമണത്തിന് ഇര ആകാൻ പോയത്.. അങ്ങിനെ എന്തെല്ലാം.

പക്ഷേ ഒരിക്കൽ പോലും തൻ്റെ ഊർജം ചോർന്നു പോകാൻ അനുവദിക്കാതെ  അദ്ദേഹം യാത്ര പൂർത്തിയാക്കുന്നു. ഇതിനിടയിൽ സാഹയ ഹസ്തവുമയി എത്തിയ ഒരുപാട് പേരുമുണ്ടയിരുന്ന്. എന്നെ ഏറ്റവും സ്പർശിച്ചത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴയുമ്പോളും ഒരിക്കൽ പോലും , സുഹുർത്തുകളിൽ നിന്ന് പോലും അദ്ദേഹം കടം വാങ്ങുന്നില്ല. ക്യാമറ പണയ പെടുത്തി, മുറി വാടകയ്ക്ക് എടുത്ത കഥയെല്ലം ആശ്ചര്യത്തോടെ ആണ് വായിച്ചത്. തൻ്റെ സ്വപ്നം, താൻ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ കൊണ്ട് നേടണം എന്ന തീരുമാനം ആയിരുന്നു അതിൻ്റെ പിന്നിൽ. ഇന്ത്യയെ ഒന്ന് ' ഓടിച്ചു ' കണ്ട് വരാൻ ഈ പുസ്തകം ഉപകരിക്കും.

പ്രസാധകൻ : സീഡ് ബുക്ക്സ് (2018)

പേജ് : 188

വില : 199