ആശങ്കകൾക്കും കാത്തിരിപ്പുകൾക്കും അവസാനമിട്ടുകൊണ്ട് 'മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം' തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. അടുത്ത മാസം 2ന് ചിത്രം റിലീസ് ചെയ്യും. തീയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരന്റി കിട്ടാത്തതിനാൽ ചിത്രം OTT റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ മുൻകൈ എടുത്ത് നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മരയ്ക്കാർ തീയേറ്ററിലെത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്.