തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍.
സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നതായി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് വകുപ്പിന് ലഭിച്ചത്.
ഈ സാഹചര്യത്തില്‍ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. അധ്യാപികമാര്‍ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന നിയമം നിലവിലില്ല. ഈ കാര്യങ്ങള്‍ ഇതിനു മുമ്പും ആവര്‍ത്തിച്ച വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപനമേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോയിന്റ് സെക്രട്ടറി സജുകുമാര്‍ ഉത്തരവ് പുറത്തിറക്കിയത്.
Content Highlights: higher education department clarifies about circular on dress code of teachers in school